തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീ പിടുത്തമുണ്ടായി രണ്ട് പേർ മരിച്ച സംഭവം ദുരൂഹമെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് പേരാണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിനിയുമായ വൈഷ്ണയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന പുരുഷൻ ആരാണെന്നത് വ്യക്തമായിട്ടില്ല. തീപിടിച്ച ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വൈഷ്ണയ്‌ക്കൊപ്പം മരിച്ച പുരുഷന്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടുത്തതിന് പിന്നാലെ വൈഷ്ണയുടെ ഭര്‍ത്താവിനെ കാണാനില്ല.
ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ ആളിപ്പടര്‍ന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താന്‍ പോലും പോലും നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലിസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരിക്കിയപ്പോഴാണ് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായത്. നാലു വര്‍ഷമായി രണ്ടു കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തടുത്ത് വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. ഭര്‍ത്താവ് ബിനു മുമ്പും ഈ സ്ഥാപനത്തില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് സമീപത്തെ സ്ഥാപനത്തിലുള്ളവര്‍ പറയുന്നത്.
ഏഴു വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ വൈഷ്ണ ജോലി ചെയ്യുകയാണ്. ബിനുവിന്‍റെ രണ്ടു മൊബൈല്‍ നമ്പറുകളിലേക്ക് പൊലീസ് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫാണ്.
സ്ഥാപനത്തിലെത്തിയ ഒരാള്‍ തീ ഇട്ടതാണോ എന്നാണ് സംശയം. ഇത് ബിനുവാണോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല. ബിനുവിന്‍റെ നരുവാമൂട്ടിലെ വീട്ടില്‍ സുഖമില്ലാത്ത അമ്മ മാത്രമാണുള്ളത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനത്തിന് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിലാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. കേസിന്‍റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് നിവിന്‍ പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
എറണാകുളം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകല്‍ പൊലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
നിർമാതാവ് അടക്കമുള്ളവര്‍ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നല്‍കിയത്. മലയാള സിനിമയില്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിന്‍ പോളിക്കുമെതിരെ പരാതി ഉയരുന്നത്.
Post A Comment: