തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ഏഴ് പേരിൽ നിപ രോഗ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ സമ്പർക്ക പട്ടികയിൽ 267 പേരുണ്ട്.
ഇതിൽ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കി. എം പോക്‌സ് ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും.
നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് പേര്‍ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: