കമ്പം: സിനിമ കാണാൻ തമിഴ്നാട്ടിലെ കമ്പത്തെത്തിയ മലയാളി സംഘത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള മൂവർ സംഘമായിരുന്നു കവർച്ചയ്ക്ക് പിന്നിൽ. കുമളി വെള്ളാരംകുന്ന് സ്വദേശികളായ ആൻസൻ, അഭിഷേക്, അതുൽ എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്.
ഇവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കമ്പം സ്വദേശികളായ സുന്ദർ (28), അജിത്ത് (27), മുകിലൻ (27) എന്നിവരെ കമ്പം പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: