ഇടുക്കി: ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം ശനിയാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്.
നിരവധി തവണ കരണം മറിഞ്ഞ കാർ മരത്തിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കാർ യാത്രികരായ മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപെട്ടു. എരുമേലി സ്വദേശികളായ ഹരിപ്രിയ (17), അബിഷല (17), മുണ്ടക്കയം സ്വദേശി
ജസ്റ്റിന്‍ (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുമളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്. പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Join Our Whats App group
Post A Comment: