ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ കാട്ട് പോത്ത് ആക്രമണത്തിൽ വീട്ടയ്ക്ക് പരുക്കേറ്റു. അറുപത്തി രണ്ടാം മൈൽ നെടുംപറമ്പിൽ സ്റ്റെല്ല (65)യ്ക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. തൊഴിലാളികൾക്കൊപ്പം നിൽക്കവെ കാട്ടിൽ നിന്നും പാഞ്ഞെത്തിയ കാട്ട് പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിനടക്കം പരുക്കേറ്റിട്ടുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയാർ കടുവാ സങ്കേതത്തിൽ നിന്നാണ് കാട്ടുപോത്ത് കൃഷിയിടത്തിൽ ഇറങ്ങിയതെന്നാണ് കരുതുന്നത്.
Join Our Whats App group

Post A Comment: