ഇടുക്കി: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുമളി രണ്ടാം മൈൽ പഞ്ചായത്ത് കോളനിയിൽ താമസിക്കുന്ന ആശാരിപ്പറമ്പി]ൽ ചാക്കോച്ചി (78)യാണ് മരിച്ചത്.
സംഭവത്തിൽ ഇയാളുടെ അയൽവാസി മുരുകൻ (66) റിമാൻഡിലാണ്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയൽവാസികളായ ചാക്കോച്ചിയും മുരുകനും രാത്രി മദ്യലഹരിയിൽ പരസ്പരം കലഹിച്ചിരുന്നു.
സംഘർഷത്തിനിടെ മുരുകൻ ചാക്കോച്ചിയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കാലിനും കൈകൾക്കും പരുക്കേറ്റ ചാക്കോച്ചി ആശുപത്രിയിൽ നിന്നും ചൊവ്വാഴ്ച്ച വൈകിട്ടാണ് വീട്ടിലെത്തിയത്.
ചൊവ്വാഴ്ച്ച രാത്രിയിൽ അയൽവാസികൾ ഇയാൾക്ക് ഭക്ഷണം നൽകിയിരുന്നെങ്കിലും ഇത് കഴിച്ചിട്ടില്ല. ബുധൻ രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അറസ്റ്റിലായ മുരുകൻ നിലവിൽ റിമാൻഡിലാണ്.
Join Our Whats App group
Post A Comment: