ഇടുക്കി: ദുരൂഹ സാഹചര്യത്തിൽ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.
ഇടുക്കി പീരുമേട് പ്ലാക്കത്തടത്താണ് സംഭവം നടന്നത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബു (31) വാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതോടെയാണ് ഇയാളെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തും മുമ്പ് യുവാവ് മരിച്ചിരുന്നു. വീടിനു സമീപത്തെ കവുങ്ങിൽ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തലയിൽ അടക്കം മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ യുവാവിന്‍റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മർദനത്തെ തുടർന്നുണ്ടായ പരുക്കിൽ യുവാവ് മരണപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
യുവാവിന്‍റെ വീട്ടിൽ മദ്യപാനത്തെ ചൊല്ലി നിരന്തരം ബഹളം നടന്നിരുന്നതായി സമീപവാസികൾ പറയുന്നു. പോസ്റ്റ് മോർട്ടത്തിലും കൊലപാതക സാധ്യതയിലാണ് പ്രാഥമിക നിഗമനം എത്തുന്നത്.
സംഭവത്തില്‍ ഇയാളുടെ സഹോദരനും അമ്മയും അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഡോഗ് സ്‌ക്വാഡ്, വിരല്‍ അടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Join Our Whats App group
Post A Comment: