ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.
നഗരത്തിലെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കൻ കറിയും കഴിച്ച വെള്ളാരംകുന്നിലെ വിദ്യാർഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓസാനം സ്വിമിങ് അക്കാദമിയിൽ നിന്തൽ പരിശീലനത്തിന് ശേഷമാണ് വിദ്യാർഥികൾ നഗരത്തിലെ ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്‌തത്. ഭക്ഷിച്ചു കഴിഞ്ഞതോടെയാണ് ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടത്.
ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ശർദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ കുട്ടികളെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Join Our Whats App group
Post A Comment: