ഇടുക്കി: വീട്ടിൽ നിന്നും കാണാതായ 15 കാരിയെ കണ്ടെത്തിയത് ജാർഖണ്ഡ് സ്വദേശിക്കൊപ്പം ഏലക്കാട്ടിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ മൊഴിയിൽ ജാർഖണ്ഡ് ദുംഗാ ജില്ലയിലെ ദൻവായി എൻസിദാ വില്ലയിൽ അനിൽ മുർമുവിനെ (22) പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. ഉപ്പുതറ എസ്.ഐ. സലീം രാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വളകോട്ടിലെ സ്വകാര്യ മെറ്റല്‍ ക്രഷിലെ ജോലിക്കാരനായിരുന്നു അനില്‍ മുര്‍മു. ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ ക്രഷര്‍ യൂണിറ്റില്‍
ജോലിക്കാരായിരുന്നു. സമീപത്താണ് ഇരുവരും താമസിച്ചിരുന്നത്. അതിനിടെ അനിലും, പെണ്‍കുട്ടിയും പ്രണയത്തിലായി. ഈ വിവരം പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ പിതാവ് ഉപ്പുതറ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വൈകിട്ട് അഞ്ചോടെ സമീപത്തെ ഏലത്തോട്ടത്തില്‍ നിന്ന് അനില്‍ മുര്‍മുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടു കിട്ടി. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് അനില്‍ മുര്‍മുവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈദ്യപരിശോധനക്കു ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.സി. അഭിലാഷ്, കെ.വി. അജേഷ്, എ. ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: