ഇടുക്കി: ഇരട്ടയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ മൈലാടുംപാറ രതീഷ്- സൗമ്യ ദമ്പതികളുടെ മകന്‍ അസൗരേഷ് (അക്കു-12) വിന്‍റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ടണൽ മുഖത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് സഹോദരങ്ങളുടെ മക്കളായ രണ്ടു കുട്ടികൾ ഒഴുക്കിൽപെട്ടത്. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്‍- രജിത ദമ്പതികളുടെ മകന്‍ അതുല്‍ ഹര്‍ഷി (അമ്പാടി-13)ന്‍റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ഒഴുക്കിൽപെട്ട അസൗരേഷിനായി ഇന്നലെ മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇരുവരും തറവാട്ട് വീട്ടിൽ ഓണാഘോഷത്തിനായി എത്തിയതായിരുന്നു.
ഇന്നലെ രാവിലെ 10 ഓടെയാണ് അപകടം നടന്നത്. കുട്ടികള്‍ നാല് പേര്‍ ഇരട്ടയാര്‍ ജലാശയത്തിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കളിക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തില്‍ പോയ പന്ത് തപ്പി ഇരുവരും വെള്ളത്തിലിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.
വെള്ളത്തിലിറങ്ങിയ ഇരുവരും ഒഴക്കില്‍പെടുകയായിരുന്നു. അസൗരേഷിന്‍റെ ജ്യേഷ്ഠന്‍ ആദിത്യനും അതുല്‍ ഹര്‍ഷിന്‍റെ ജ്യേഷ്ഠന്‍ അനു ഹര്‍ഷനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Join Our Whats App group
Post A Comment: