ചത്തീസ്‌ഡഡ്: യുവാവിന്‍റെ മരണത്തിനിടയാക്കിയ പാമ്പിനെ നാട്ടുകാർ ചിതയിലെറിഞ്ഞ് കത്തിച്ചു. ചത്തീസ്ഗഡിലാണ് സംഭവം നടന്നത്. പാമ്പു കടിയേറ്റ് 22 കാരനാണ് മരിച്ചത്. പാമ്പ് മറ്റാരെയെങ്കിലും ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് ചിതയില്‍ എറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണമെന്നും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഇഴജന്തുക്കളെ കയര്‍ ഉപയോഗിച്ച് വലിച്ചിഴയ്ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടിലെ കിടപ്പുമുറിയില്‍ കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരനെ പാമ്പു കടിച്ചത്.
പാമ്പിനെ പിടികൂടി ഗ്രാമവാസികള്‍ കൊട്ടയില്‍ സൂക്ഷിച്ചു. കയര്‍ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി വലിച്ചിഴച്ചാണ് മൃതദേഹം സംസ്‌കരിച്ച അതേ ചിതയിലെറിഞ്ഞത്.
Join Our Whats App group
Post A Comment: