തൃശൂർ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്ക് ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തിരുവില്ലാമലയിലാണ് അപകടം. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ സ്‌നേഹ നന്ദനാണ് മരിച്ചത്.
വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group

Post A Comment: