www.superprimetime.com

Total Pageviews

45,002,639

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാമ്പ് ശല്യം പതിവാണോ; ഈ ചെടികളും മരങ്ങളും ഒഴിവാക്കി നോക്കൂ

To- avoid-snake-nuisance-
Share it:

To- avoid-snake-nuisance-


കടിയേറ്റാൽ മരണപ്പെടാൻ സാധ്യതയുള്ളതിനാൽ തന്നെ പാമ്പുകളെ ഏവർക്കും പേടിയാണ്. വീടിനുള്ളിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ ഇവയെ തല്ലിക്കൊല്ലുന്നതാണ് പതിവ്. അതേസമയം വീടിനു പരിസരങ്ങളിൽ പതിവായി പാമ്പിനെ കാണുന്നുണ്ടെങ്കിൽ ഇതിനു ചില കാരങ്ങളുണ്ടത്രേ. 

ചില ചെടികളും മരങ്ങളും പാമ്പിനെ ആകർഷിക്കും. ഇവയുടെ സാനിധ്യമായിരിക്കാം പാമ്പിനെ ആകർഷിക്കുന്നത്. പാമ്പിന്‍റെ തലയില്‍ ജേക്കബ്സണ്‍സ് ഓര്‍ഗന്‍ എന്നൊരു അവയവമുണ്ട്. 

നാവ് നീട്ടുന്നത് വഴി ഇവ സമീപത്തെ മണമുണ്ടാക്കുന്ന രാസവസ്തുക്കളെ തിരിച്ചറിയും. ഭക്ഷണത്തിനും ജലത്തിനും തണലിനും വേണ്ടി ചില ചെടികളുടെ ഗന്ധം പിടിച്ചെടുത്ത് പാമ്പ് എത്താറുണ്ട്. ഇത്തരം ചെടികള്‍ വീട്ടിലെ തോട്ടങ്ങളിലോ പരിസരത്തോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ദേവദാരു

ദേവദാരു മരത്തില്‍ നിന്നും സുഗന്ധം ഉണ്ടാകാറുണ്ട്. ഇവ പാമ്പുകളെ ആകര്‍ഷിക്കും. ഇവയില്‍ നിന്നും ലഭിക്കുന്ന തണലും തണുപ്പും പാമ്പിന് വളരെ ഇഷ്ടമാണ്. ഒപ്പം ഈ മരച്ചുവട്ടില്‍ എലികള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കാറുണ്ട് എന്നതും പ്രധാനമാണ്. 

വിടര്‍ന്ന് നീളത്തില്‍ വളരുന്ന ചില്ലകളുള്ള മരത്തില്‍ പാമ്പിന് ഒളിച്ചിരിക്കാനാകും എന്നതും ഇവയെ ആകര്‍ഷിക്കുന്നു.

ചെറുനാരകം

ചെറുനാരകം എന്ന നമുക്കെല്ലാം ഇഷ്ടമുള്ള നാരങ്ങയുണ്ടാകുന്ന ചെടിയും പാമ്പിന് ഇഷ്ടമാണ്. നാരങ്ങ ശാപ്പിടാനെത്തുന്ന ജീവികളെ പാമ്പ് പിടിക്കുന്നു. ഹൃദ്യമായ സുഗന്ധവും തണലും ഇവയും പാമ്പിന് നല്‍കുന്നുണ്ട്.

ചന്ദനം

ചന്ദനമരം പക്ഷികളെയും കരണ്ടുതീനികളെയും ആകര്‍ഷിക്കുന്ന മരമാണ്. ഇവയുടെ സുഗന്ധം ആ ജീവികള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് ചന്ദനമരത്തില്‍ പാമ്പുകളെ പിണഞ്ഞുകിടക്കുന്നതായി കാണാം. ഇഷ്ടഭക്ഷണം തേടിയാണിത്.

മുല്ല

മുല്ലച്ചെടികള്‍ പാമ്പിന് ഇഷ്ടമാണ്. നല്ല ഗന്ധമുള്ള മുല്ലപ്പൂക്കള്‍ ഉണ്ടാകുന്നത് മാത്രമല്ല. ഇവ കാടുപോലെ വളരുമ്പോള്‍ അതിനുള്ളില്‍ ഒളിച്ചിരുന്ന് ഇരപിടിക്കാന്‍ എളുപ്പമാണ്. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

Kerala

Post A Comment:

Also Read

പത്താം ക്ലാസ് വിദ്യാർഥിനിയുടെ കഴുത്തറുത്തു; ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ

ചെന്നൈ: പത്താം ക്ലാസ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച 17 കാരൻ പിടിയിൽ. തമിഴ്നാട്ടിലെ കൃഷ്ണ‌പുരത്താണ്