ഇടുക്കി: മൂന്നാറിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. മൂന്നാർ ന്യൂഗറിൽ താമസിച്ചിരുന്ന സൂര്യ (24)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ വിഘ്നേഷ് അറസ്റ്റിലാകുന്നത്. കുടുംബ വഴക്കിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ദിവസമാണ് സൂര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. സൂര്യയും സഹോദരനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സൂര്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
എന്നാൽ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിൽ അടക്കം മുറിപാടുകൾ കണ്ടെത്തി. വീട്ടിൽ സംഘർഷം നടന്നതിന്‍റെ സൂചനകളും പൊലീസിനു ലഭിച്ചു. തുടർന്ന് സഹോദരനെ അടക്കം ചോദ്യം ചെയ്‌തതോടെ കൊലപാതക വിവരം പുറത്തു വരികയായിരുന്നു.
Join Our Whats App group
Post A Comment: