ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ വലിയപാറ പ്രദേശത്ത് പുലിയുടെ സാനിധ്യം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് മ്ലാവിന്‍റെ ജഡം വന്യ ജീവി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ജഡം കിടന്നിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പുലിുയടെ കാൽപാടുകൾ കണ്ടെത്തിയത്. തുടർന്ന് കുമളിയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് പുലിയുടെ ആക്രമണം ഈ മേഖലയില്‍ ഉണ്ടാകുന്നത് എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പുതുമന, മെമ്പര്‍മാരായ പി.കെ. രാമചന്ദ്രന്‍, മാത്യു പി.ടി, വി.ജെ രാജപ്പന്‍, അന്നക്കുട്ടി വര്‍ഗീസ് തുടങ്ങിയവരും സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
പുലിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.
Join Our Whats App group
Post A Comment: