ചെന്നൈ: രാത്രിയിൽ ശുചിമുറിയിൽ പോകാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ 13 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് നടുക്കുന്ന സംഭവം നടന്നത്.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി വീടിനു പുറത്തുള്ള ശുചിമുറി ഉപയോഗിക്കുന്നതിനാണ് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ പിതാവ് അന്വേഷിച്ചു ചെന്നു.
ഈ സമയത്ത് വീടിനു സമീപത്തു വച്ച് മൂന്ന് പേർ കുട്ടിയെ ബലാത്സംഗം ചെയ്യുന്നതാണ് കണ്ടത്. ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു.
പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെല്ലൂര്‍ ഓള്‍ വനിതാ പോലീസില്‍ പരാതി നല്‍കി. വീരപ്പ, മദന്‍, ചിന്നരസു എന്നിങ്ങനെ തിരിച്ചറിയപ്പെടുന്ന, കുട്ടിയുടെ ബന്ധുക്കളെന്ന് പറയപ്പെടുന്ന മൂന്ന് പേർക്കെതിരെ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
Join Our Whats App group
Post A Comment: