വിട്ടുമാറാത്ത ക്ഷീണം ഇപ്പോൾ നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന സൂചന. ക്ഷീണത്തിനു പല കാരണങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് എന്തൊക്കെയാണെന്ന് നോക്കാം.
പ്രാതൽ
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ശരിയായ പോഷകാഹാരം ഇല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും. പ്രോട്ടീന്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.
മധുരം
മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും പെട്ടെന്ന് ഊര്‍ജ്ജം നല്‍കുമെങ്കിലും അവ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇടയാക്കും.
നിർജലീകരണം
നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍പ്പോലും നിർജലീകരണം തളര്‍ച്ചയും ക്ഷീണത്തിനും കാരണമാകും. ശരീരത്തിന് വെള്ളം ഇല്ലെങ്കില്‍ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം തകരാറിലാക്കും.
ഇരുന്നുള്ള ജോലി
മണിക്കൂറോളം ഇരുന്നുള്ള ജോലിയ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം പോലുള്ള പോലുള്ള വ്യായാമങ്ങള്‍ ക്ഷീണം അകറ്റുന്നതിന് സഹായിക്കും.
കഫീൻ
കഫീന്‍ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. അതിനാല്‍ കഫീന്‍റെ ഉപയോഗം ഒഴിവാക്കുക.
ഉറക്കക്കുറവ്
ഉറക്കക്കുറവ് ക്ഷീണത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. രാത്രിയില്‍ വൈകിയും ഇലട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും.
ആശങ്ക
പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് ഇടയാക്കും. നിരന്തരമായ ഉത്കണ്ഠ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് വേണ്ടത്
Join Our Whats App group
Post A Comment: