ഇടുക്കി: വാണിജ്യ നിർമാണം നടത്തരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ പോലും വെല്ലുവിളിച്ച് ആനവിലാസം വില്ലേജിലെ കെ. ചപ്പാത്തിൽ അനധികൃത കൈയേറ്റ മാഫിയ നടത്തുന്നത് വൻകിട നിർമാണം. ബിജെപി അടക്കം രേഖാമൂലം പരാതി നൽകിയിട്ടും മുട്ടാപ്പോക്ക് ന്യായം നിരത്തി കൈയേറ്റക്കാർക്ക് കുടപിടിക്കുകയാണ് റവന്യൂ വകുപ്പും പഞ്ചായത്തും.
സി.പി.എം. ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട കെ. ചപ്പാത്ത് സിറ്റിയിലാണ് രണ്ട് സ്വകാര്യ വ്യക്തികള്‍ പെരിയാര്‍ കൈയേറി ബഹുനില വാണിജ്യ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. സാധാരണക്കാർ ഒരു മാട്ടിൻ കൂട് പണിതാൽ തടസവുമായെത്തുന്ന റവന്യൂ വകുപ്പാണ് വൻകിടക്കാർക്ക് മുമ്പിൽ മുട്ടു മടക്കിയിരിക്കുന്നത്.
ജില്ലാ ഭരണകൂടം അടക്കം വിഷയത്തിൽ തുടരുന്ന മൗനം ദൂരൂഹമാണെന്ന ആക്ഷേപവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയ സ്ഥലത്താണ് യാതൊരു കൂസലുമില്ലാതെ പട്ടാപ്പകല്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇതില്‍ ഒരു കെട്ടിടം തറ നിരപ്പില്‍ നിന്നും ഫില്ലര്‍ കെട്ടി രണ്ട് നിലവരെ പൊങ്ങിയിട്ടും റവന്യൂ വകുപ്പ് അധികൃതരോ സി.പി.എം. ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തോ നിര്‍മാണം തടയാന്‍ മിനക്കെടുന്നില്ല.
റവന്യൂ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ നേതാക്കളും അടക്കം നൽകുന്ന പിന്തുണയാണ് ഇവർക്ക്തണലാകുന്നത്. അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആനവിലാസം വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന അലസമായ മറുപടിയാണ് പരാതിക്കാര്‍ക്ക് ലഭിക്കുന്നത്.
ഭരണകക്ഷി പാർട്ടികൾ കൈയേറ്റ നിർമാണത്തിന് കുട പിടിക്കുമ്പോൾ പ്രദേശത്തെ കോൺഗ്രസ് പാർട്ടി നേതാക്കളും വിഷയത്തിൽ മൗനം തുടരുകയാണ്.
ചപ്പാത്തില്‍ കൈയേറ്റ നിര്‍മാണം നടക്കുന്നുണ്ടെന്നും ഇതു തടയണമെന്നും കാട്ടി റവന്യൂ വകുപ്പ് ഉപ്പുതറ പൊലീസിനു നിര്‍ദേശം നല്‍കിയെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിര്‍മാണം തടയേണ്ട അയ്യപ്പന്‍കോവില്‍ പഞ്ചായത്തും അനധികൃത നിര്‍മാണത്തിന് കുട പിടിക്കുകയാണ്.
ഭരണ കക്ഷിയിലെ അംഗങ്ങളുടെ പിന്‍ ബലത്തിലാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി നിര്‍മാണം പുരോഗമിക്കുന്നതെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.
മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണം തടയണമെന്നും നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി. ഏലപ്പാറ ണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ അടക്കം ആരംഭിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഏലപ്പാറ പഞ്ചായത്ത് കമ്മിറ്റി.
Join Our Whats App group
Post A Comment: