ഇടുക്കി: കുമളി അമരാവതിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് എകെജി പടിയിൽ ജേക്കബിന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ കടുവ ആക്രമിച്ചു കൊന്നത്.
പുലർച്ചെ ആട് കരയുന്നതിന്‍റെ ശബ്‌ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കടുവ ഓടി മറഞ്ഞിരുന്നു. ഒരാടിനെ കൊന്ന് പകുതിയോളം ഭാഗം തിന്ന നിലയിലും മറ്റൊരാടിന്‍റെ വയറു ഭാഗം ഭക്ഷിച്ച നിലയിലുമാണ്.
കടുവ തിരികെ വനത്തിലേക്ക് കയറിയിട്ടില്ലെന്നും ജനവാസ മേഖലയിൽ തന്നെ ഉള്ളതായി സംശയിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട് വനമേഖലയിൽ നിന്നും എത്തിയതാണ് കടുവയെന്നാണ് കരുതുന്നത്.
Join Our Whats App group
Post A Comment: