ഇടുക്കി: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥൻ ഓടയിൽ വീണ് മരിച്ചു. കുമളി വെള്ളാരംകുന്ന് തീമ്പലങ്ങാട്ട് ജോസ് (വർഗീസ്- 52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ കട്ടപ്പന- ആനവിലാസം റോഡിൽ കടമാക്കുഴിക്ക് സമീപത്തായിരുന്നു അപകടം.
കട്ടപ്പനയിൽ കാറ്ററിങ് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയിലേക്ക് വീഴുകയായിരുന്നു.
പിന്നീട് ഇതുവഴി എത്തിയ യുവാവാണ് ഇയാൾ ഓടയിൽ കിടക്കുന്നത് കണ്ടത്. യുവാവ് ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അവർ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതര പരുക്കേറ്റതാണ് അപകടത്തിനു കാരണമായത്.
ജെസിയാണ് ഭാര്യ. ജസ്റ്റിൻ, ജോൾസീന എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10ന് വെള്ളാരംകുന്ന് സെന്‍റ് മേരീസ് പള്ളിയിൽ.
Join Our Whats App group
Post A Comment: