ചെന്നൈ: പഠിപ്പിക്കുന്നതിനിടെ അധ്യാപികയെ ക്ലാസ് മുറിയിൽ കുട്ടികളുടെ മുന്നിൽ കുത്തിക്കൊന്നു. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദന്‍ (30) അറസ്റ്റിലായി.
ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ് അതിക്രൂരമായ കൊല നടത്തിയത്. കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു. നാല് മാസം മുമ്പാണ് രമണി സ്‌കൂളില്‍ ചേര്‍ന്നത്. ഇന്നലെ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മദനെ ഉപദേശിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്തി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: