പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പാതിരാ പരിശോധന നടത്തിയതിലൂടെ ഇടതുപക്ഷവും പൊലീസും ഒരുപോലെ വെട്ടിൽ. യുഡിഎഫ് സ്ഥാനാർഥി രാഹൂൽ മാങ്കൂട്ടത്തിലിന്‍റെ നീല ട്രോളി ബാഗിൽ കള്ളപ്പണം ഉണ്ടെന്നാരോപിച്ചായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടത് നേതാക്കളും അടക്കം ഹോട്ടലിലേക്ക് കുതിച്ചെത്തിയിട്ടും പെട്ടിയിലോ ഹോട്ടലിലോ ഒന്നും കിട്ടാതെ വന്നതോടെ സംഭവം ഇടതുപക്ഷത്തിനു തന്നെ തലവേദനയായി.
പൊലീസ് സേനക്കുള്ളിലും ഇടതുപക്ഷത്തിനുള്ളിലും സംഭവത്തിൽ വലിയ വിമർശനം ഉയരുന്നുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനു തന്നെ അതൃപ്തിയുണ്ടെന്നും വിവരമുണ്ട്. മുന്നും പിന്നും നോക്കാതെ വൻ സന്നാഹമൊരുക്കി റെയിഡ് നടത്തേണ്ട സാഹചര്യമില്ലായിരുന്നവെന്നാണ് ഉയരുന്ന അഭിപ്രായം.
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസും വെട്ടിലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം പരിശോധന പാളിയതിന്‍റെ ട്രോളുകൾ പ്രചരിക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഇടതു നിരീക്ഷകർ ഉയർത്തുന്നുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടതുപക്ഷത്തിനെതിരെ രൂക്ഷമായ ആക്ഷേപവുമായി രംഗത്തെത്തിയതും തിരിച്ചടിയായി.
Join Our Whats App group
Post A Comment: