പാലക്കാട്: മുത്തശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ട് വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്‍റെയും മകള്‍ അസ്ബിയ ഫാത്തിമ ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങിയ മുത്തശിക്കും പാമ്പുകടിയേറ്റിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
രാത്രി അസ്ബിയയും മുത്തശ്ശി റഹമത്തും (45) ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാമ്പുകടിയേറ്റ റഹമത്ത് ബഹളം വയ്ക്കുകയും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകും ചെയ്തു.
ഇവരെ ചികിത്സിച്ചു വരുന്നതിനിടെ 2.30-യോടുകൂടി അസ്ബിയ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റിരുന്നു എന്ന വിവരം അറിയുന്നത്.
Join Our Whats App group

Post A Comment: