ഇടുക്കി: വെള്ളത്തിനു പകരം ബാറ്ററി വെള്ളം കലർത്തി മദ്യം കഴിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം അപ്പര്‍ ഡിവിഷന്‍ കല്ലുവേലി പറമ്പില്‍ ജോബിന്‍ (40) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.
വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്‍റെ മൃതദേഹവുമായി നാട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു കൂടെയുണ്ടായിരുന്ന ജോബിനും സുഹൃത്ത് പ്രഭുവും ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ചത്.
മൃതദേഹവുമായി ആംബുലൻസിൽ വരുന്നതിനിടെ പുലർച്ചെ ഒരുമണിയോടെ കുമളിയിലെത്തിയ സംഘം ചായ കുടിക്കാൻ നിർത്തി. ഈ സമയത്ത് ജോബിനും പ്രഭുവും മദ്യപിക്കാൻ വെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് വാഹനത്തിൽ സൂക്ഷിച്ച ബാറ്ററി വെള്ളം മദ്യത്തിൽ കലർത്തി കുടിക്കുകയായിരുന്നു.
തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിന്‍ മരിച്ചു. പ്രഭുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Join Our Whats App group
Post A Comment: