കൊൽക്കത്ത: അമ്മയുടെ കാമുകനായ 56 കാരനെ 17 കാരൻ കൊലപ്പെടുത്തി. കൊൽക്കത്തയ്ക്ക് സമീപം ജോറബഗാനിൽ താമസിക്കുന്ന അഭിജിത്ത് ബാനർജി (56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഛാപ്ര സ്വദേശിയായ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാവിലെയാണ് അഭിജിത്തിനെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്‍റെ ഒരു ഭാഗം കിടക്കയിലും മുഖം ഉൾപ്പെടെയുള്ള ഭാഗം മുറിയിലെ തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു.
ഇൻഷുറൻസ് ഏജന്‍റായിരുന്ന ഇയാൾക്ക് റെന്‍റ് എ കാർ ബിസിനസ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാർ വാടകയ്ക്കെടുത്തയാൾ താക്കോൽ തിരികെ നൽകാനെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
ഫോൺ വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ ഇയാൾ മുകളിലെ മുറിയിലെത്തി. എന്നാൽ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ താമസിക്കുന്ന അഭിജിത്തിന്‍റെ സഹോദരിയെ വിവരം അറിയിച്ചു.
തുടർന്ന് ഇവരും അയൽക്കാരും മറ്റുള്ളവരും ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൊബൈലും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്നും മോഷണംപോയ മൊബൈൽ ഫോണിൽ നിന്നും സൂചന ലഭിച്ചതിനെ തുടർന്ന് പ്രതിയെ വീട്ടിലെത്തി ചോദ്യം ചെയ്‌തതോടെയാണ് കൊലപാക വിവരം പുറത്തറിയുന്നത്.
മൊബൈലും സ്വർണാഭരണങ്ങളും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അഭിജിത്തും തന്‍റെ അമ്മയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇരുവരെയും കാണാൻ പാടില്ലാത്ത രീതിയിൽ പലതവണ കണ്ടിട്ടുണ്ടെന്നും പ്രതി മൊഴി നൽകി.
അമ്മക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അഭിജിത്തിന്‍റെ മൊബൈൽ ഫോണിലുണ്ടായിരുന്നു. ഇത് നശിപ്പിക്കുന്നതിനാണ് മൊബൈൽ കവർന്നതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: