ഇടുക്കി: ലോൺട്രി എസ്റ്റേറ്റ് ഭാഗത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ വയോധികയുടേതാണെന്ന സംശയം ബലപ്പെടുന്നു. ശനിയാഴ്ച്ച രാവിലെയാണ് പീരുമേട് ടി കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിലെ കല്ലുകാട് കല്ലുകാട് ഭാഗത്ത് അരുവിയിൽ തടഞ്ഞു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
കൃഷിപ്പണിക്കെത്തിയ പ്രദേശവാസിയായ ജയകൃഷ്ണനാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അര കിലോമീറ്റര്‍ ദൂരെ ഒന്‍പതേക്കര്‍ മിച്ചഭൂമിയില്‍ താമസിച്ചിരുന്ന ഇടവേലിക്കല്‍ ചെല്ലമ്മയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്.
ഇവരെ കഴിഞ്ഞ ഓഗസ്റ്റ് ഏഴുമുതല്‍ കാണാനില്ലായിരുന്നു. തലയോട്ടിയും, നട്ടെല്ല് കാല് എന്നിവയുടെ ഏതാനും ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇതിന്‍റെ ശാസ്ത്രീയമായ രാസ പരിശോധനക്ക് ശേഷമേ മരിച്ചത് ഇവർ തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകു. ഓഗസ്റ്റ് ഏഴിനാണ്
85 കാരിയായ ചെല്ലമ്മയെ കാണാതായത്. അന്നു മുതല്‍ നാട്ടുകാരും വീട്ടുകാരും, പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. മകന്‍ മരിച്ചതു മുതല്‍ ചെല്ലമ്മക്ക് മാനസിക അസ്വാസ്ഥ്യവും മറവിയും ഉണ്ടായിരുന്നു. മുന്‍പും ചെല്ലമ്മയെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. ഉപ്പുതറ പൊലീസെത്തി മൃതദേഹാശിഷ്ഠം ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: