ആലപ്പുഴ: അമ്പലപ്പുഴ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പൊലീസിന്. കൊല്ലപ്പെട്ട വിജയ ലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമെന്ന് പ്രതി ജയചന്ദ്രൻ മൊഴി നൽകി.
കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹമാണ് ഇവരുടെ കാമുകനായിരുന്ന ജയചന്ദ്രന്‍റെ അമ്പലപ്പുഴയിലെ വീടിനു പരിസരത്തു നിന്നും കണ്ടെത്തിയത്.
വിജയലക്ഷ്മിയെ പ്ലെയര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഏഴിനാണ് കൊലപാതകം നടന്നിരിക്കുന്നത്.
ഈ മാസം ആറ് മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തി. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ ഫോൺ ബസിലെ കണ്ടക്റ്റർക്ക് ലഭിച്ചതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തായത്.
യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജയചന്ദ്രനുമായി ജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്‍റെ മൊഴിയിലുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് ജയചന്ദ്രനെ വിജയലക്ഷ്മി പരിചയപ്പെട്ടത്. വിജയലക്ഷ്മി വിവാഹ മോചിതയാണ്. ജയചന്ദ്രന്‍ വിവാഹിതനും അച്ഛനും ആണ്. ഈ ബന്ധം തുടരുന്നതിനിടെയാണ് ജയലക്ഷ്മിയ്ക്ക് വരുന്ന ചില ഫോണുകളുടെ പേരില്‍ പ്രശ്നം തുടങ്ങുന്നത്.
നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് അടുത്താണ് ഈ പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചു മൂടിയത്. കുറച്ചു കാലമായി വിജയലക്ഷ്മിക്കൊപ്പമാണ് ജയചന്ദ്രന്‍ കഴിഞ്ഞതെന്നും സൂചനയുണ്ട്. ഫോണ്‍ കിട്ടിയതിനെ തുടര്‍ന്നുള്ള മൊഴി എടുക്കലിലാണ് ജയചന്ദ്രന്‍ കുറ്റ സമ്മതം നടത്തിയത്. തന്നെ ചതിയ്ക്കുന്നുവെന്ന് സംശയമുണ്ടായെന്നും അതുകൊണ്ടാണ് കൊന്നതെന്നും ജയചന്ദ്രന്‍ മൊഴി നല്‍കി.
Join Our Whats App group
Post A Comment: