ഇടുക്കി: കട്ടപ്പന പാറക്കടവിൽ നിന്നും 300 കിലോ ഉണക്ക ഏലക്കാ മോഷ്ടിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. ശാന്തംപാറ സ്വദേശിയും പുളിയന്‍മലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ എസ്.ആര്‍. ഹൗസില്‍ സ്റ്റാന്‍ലി (44)യാണ് പിടിയിലായത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു മോഷണം. പാറക്കടവിലെ സ്വകാര്യ എസ്റ്റേറ്റിലെ സ്‌റ്റോറില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കയാണ് മോഷണം പോയത്.
തുടര്‍ന്ന് പൊലീസ് സി.സി. ടിവി ക്യാമറകള്‍ അടക്കം പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെ സ്റ്റാന്‍ലിയെ കാണാതായെന്ന് വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് സ്റ്റാന്‍ലിയുടെ വീട്ടില്‍ എത്തി നടത്തിയ പരിശോധനയില്‍ ഏലക്ക കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വണ്ടൻമേട്ടിൽ നിന്നും പ്രതി പിടിയിലാകുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഒളിവിലാണ്.
മോഷ്ടിച്ച ഏലക്കായില്‍ കുറച്ച് ഭാഗം ഇയാള്‍ കൊച്ചറ, അണക്കര എന്നിവിടങ്ങളിലെ അഞ്ചോളം മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ ചില്ലറയായി വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന നടത്തി കിട്ടിയ തുക മറ്റു രണ്ടുപേരുടെ അക്കൗണ്ടിലേക്ക് കൈമാറി. ശേഷിച്ച കായാണ് വീട്ടിലുണ്ടായിരുന്നത്. കട്ടപ്പന
എസ്.എച്ച്.ഒ ടി.സി. മുരുകന്‍, എസ്.ഐമാരായ എബി ജോര്‍ജ്, ബിജു ബേബി, ബെര്‍ട്ടിന്‍ ജോസ്, എ.എസ്.ഐ ടെസി മോള്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മോഷണ മുതല്‍ കൊണ്ടുപോയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: