കോഴിക്കോട്: ഒന്നര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. ചേലേമ്പ്ര ഇടിമൂഴിക്കല്‍ സ്വദേശി ഉസ്മാന്‍റെയും ആഷിഫയുടെയും മകള്‍ ഐസലയാണ് കളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം.
വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പാത്രം മുറിച്ചെടുത്ത് കുട്ടിയെ സ്വതന്ത്രയാക്കാന്‍ കഴിഞ്ഞത്.
സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളായ എസ്ബി സജിത്ത്, അശ്വനി, ലിന്‍സി, പിഎം ബിജേഷ്, പി അരുണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Join Our Whats App group
Post A Comment: