ഇടുക്കി: പീരുമേട് പള്ളിക്കുന്നിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അടുത്ത ബന്ധു തന്നെ. കഴിഞ്ഞ ദിവസമാണ് പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്‍റെ മകന്‍ ബിബിന്‍ ബാബു (29)വിനെ മരിച്ച നിലയിൽ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്.
വീടിന്‍റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ആശുപത്രിയിലെ ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിൽ പരുക്കേറ്റതിന്‍റെ പാടുകൾ കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു.
തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ബിബിൻ ദീപാവലി ആഘോഷിക്കുന്നതിനും പെങ്ങളുടെ കുഞ്ഞിന്‍റെ പിറന്നാൽ ആഘോഷത്തിനുമാണ് നാട്ടിലെത്തിയത്. ഇതിനിടെ നടന്ന ചില സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് പുറത്തു വരുന്നത്.
യുവാവിന്‍റെ സഹോദരി അടക്കം ഒൻപതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. ഇതിൽ യുവാവിന്‍റെ അടുത്ത ബന്ധുവായ ഒരാളാണ് കൊലപാതകം നടത്തിയതെന്ന സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
കസ്റ്റഡിയിലുള്ളവരെ മാറി മാറി ചോദ്യം ചെയ്‌ത് ഇക്കാര്യം സ്ഥിരീകരിക്കാനും ശ്രമിച്ചു വരികയാണ്. ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ തലയുടെ മുന്നിലും പിന്നിലുമുള്ള പരുക്കുകളാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. പോസ്റ്റ് മോർട്ടത്തിൽ ഇയാളുടെ ജനനേന്ദ്രിയത്തിൽ അടക്കം മാരകമായ മർദനം ഏറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Join Our Whats App group
Post A Comment: