കട്ടപ്പന: പട്ടി കുറുകെ ചാടിയപ്പോൾ വെട്ടിച്ച കാർ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞു. കുഞ്ചിത്തണ്ണി വള്ളക്കടവിൽ ശനിയാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു അപകടം.
ആനച്ചാലിൽ നിന്നും കുഞ്ചിത്തണ്ണിക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കലുങ്ക് 20 മീറ്റർ ദൂരത്തേക്ക് തെറിച്ചു പോയി. കലുങ്കിൽ ഇടിച്ച കാർ റോഡിൽ തന്നെ തലകീഴായി മറിയുകയായിരുന്നു.
കാർ യാത്രികർ പരുക്കേൽക്കാതെ രക്ഷപെട്ടു. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
Post A Comment: