ബീജീങ്: നടുവു വേദന മാറാൻ തവളയെ വിഴുങ്ങിയ 82 കാരി ഗുരുതരാവസ്ഥയിൽ. ചൈനയിലാണ് സംഭവം നടന്നത്. നാടൻ ചികിത്സയുടെ ഭാഗമായി തവളയെ വിഴുങ്ങിയാൽ നടുവു വേദന മാറുമെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. ഇതനുസരിച്ചതാണ് ഇവർ എട്ട് കുഞ്ഞൻ തവളകളെ വിഴുങ്ങിയത്.
ഷാങ് എന്ന സ്ത്രീയാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌കില്‍ നിന്നുള്ള വേദന ഒഴിവാക്കാന്‍ വിചിത്രമായ ചികിത്സ പരീക്ഷിച്ചത്. ഷാങ് തന്നെയാണ് വീട്ടുകാരോട് തവളകളെ പിടികൂടി കൊടുക്കാന്‍ പറഞ്ഞത്. എന്നാല്‍, എന്തിനാണ് തവളകള്‍ എന്ന് പറഞ്ഞില്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ തവളകളെ പിടികൂടി കൊടുക്കുകയും ചെയ്തു.
കൈപ്പത്തിയേക്കാള്‍ വലിപ്പം കുറഞ്ഞ എട്ട് തവളകളെയാണ് വീട്ടുകാര്‍ ഷാങ്ങിന് പിടികൂടി കൊണ്ടുകൊടുത്തത്. ആ ദിവസം തന്നെ മൂന്നെണ്ണത്തിന് ഷാങ് അകത്താക്കി. പിറ്റേദിവസം ബാക്കി അഞ്ചെണ്ണത്തിനെ കൂടി അകത്താക്കി. അധികം വൈകാതെ അവര്‍ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ട് തുടങ്ങി. വിവരമറിഞ്ഞ മകന്‍ ഉടനെ തന്നെ അവരുമായി ആശുപത്രിയിലെത്തി.
അവിടെ വച്ച് മകന്‍ തന്നെയാണ് ഡോക്ടറോട് അമ്മ എട്ട് തവളകളെ ജീവനോടെ വിഴുങ്ങിയെന്നും അതികഠിനമായ വേദന കാരണം അമ്മയ്ക്ക് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല എന്നുമുള്ള വിവരം പറഞ്ഞത്.
ഹാങ്ഷൗവിലെ ഒരു ആശുപത്രിയിലാണ് ഷാങ്ങിനെ പ്രവേശിപ്പിച്ചത്. ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അവരുടെ ദഹനവ്യവസ്ഥ തകരാറിലായെന്നും, അവ ഷാങ്ങിന്‍റെ ശരീരത്തില്‍ അണുബാധയുണ്ടാക്കി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്
കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.
താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്.
താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ.
ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്.
ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല.
കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.

Post A Comment: