മെക്‌സിക്കോ സിറ്റി: സ്‌തന വലിപ്പം കൂട്ടാൻ വീട്ടുകാരറിയാതെ ശസ്ത്രക്രിയ നടത്തിയ 14 കാരി മരിച്ചു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. പലോമ നിക്കോള്‍ അരെല്ലാനോ എസ്‌കോബെഡോയാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞായിരുന്നു പെൺകുട്ടിയുടെ മരണം.
കുട്ടി മരിച്ചതോടെയാണ് പെൺകുട്ടി ശസ്ത്രക്രിയ നടത്തിയ വിവരം വീട്ടുകാർ അറിയുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമുണ്ടായ സെറിബ്രല്‍ എഡിമയാണ് മരണകാരണം എന്നാണ് പെണ്‍കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയാണ് അവളുടെ മരണത്തിന് കാരണമായത് എന്നാണ് അവളുടെ അച്ഛനായ കാര്‍ലോസ് അരെല്ലാനോ ആരോപിക്കുന്നത്. സത്യം മൂടിവയ്ക്കാന്‍ വേണ്ടിയാണ് അവളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ അസുഖമാണ് മരണകാരണം എന്ന് എഴുതിയിരിക്കുന്നത് എന്നാണ് കാര്‍ലോസ് പറയുന്നത്.
അവളുടെ ദേഹത്ത് അതിനിടെ വിവിധ പാടുകള്‍ കാണുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ധൃതിപിടിച്ചാണ് അധികൃതര്‍ മകളുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്, എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്, അതില്‍ ദുരൂഹതയുണ്ട് എന്നുമാണ് കാര്‍ലോസിന്‍റെ ആരോപണം.
പിന്നാലെ, കാര്‍ലോസ് പരാതിയും നല്‍കി. ഇതിന് കാരണക്കാരായ ഓരോരുത്തരേയും കണ്ടെത്തണമെന്നും അവരെ ശിക്ഷിക്കണം എന്നുമാണ് കാര്‍ലോസ് പറയുന്നത്. പലോമയുടെ മരണത്തെ കുറിച്ചും അവളുടെ അച്ഛനുയര്‍ത്തിയിരിക്കുന്ന ആരോപണത്തെ കുറിച്ചും ഓപ്പറേഷനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Join Our Whats App group
Post A Comment: