വാർസോ: 15-ാം വയസിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ 27 വർഷങ്ങൾക്കിപ്പുറം സ്വന്തം കിടപ്പുമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 1998ൽ കാണാതായ മിറെല്ല എന്ന യുവതിയാണ് 27 വർഷമായി സ്വന്തം വീട്ടിൽപൂട്ടിയിടപ്പെട്ടത്.
പോളണ്ടിൽ നിന്നാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തു വരുന്നത്. മാതാപിതാക്കള്‍ തന്നെയാണ് യുവതിയെ കിടപ്പുമുറിയില്‍ പുറംലോകം കാണാതെ പൂട്ടിയിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 വയസ്സായതിന് ശേഷം അവളെ പുറംലോകത്ത് ആരും കണ്ടിട്ടില്ല. മകളെ കാണാനില്ല എന്നാണ് മാതാപിതാക്കള്‍ എല്ലാവരോടും പറഞ്ഞത്. അയല്‍ക്കാരടക്കം എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.
എന്നാല്‍, ഈ വര്‍ഷം ജൂലൈയില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസുകാര്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. പൊലീസ് ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ടത് മിറെല്ലയെ ഒരു ചെറിയ ഇരുണ്ട മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതാണ്.
തീരെ മെലിഞ്ഞും, ദുര്‍ബലയായും, ജീവന്‍ നിലനിര്‍ത്താന്‍ പാടുപെട്ട് കിടക്കുന്ന മിറെല്ലെയയാണ് പൊലീസ് കണ്ടത്. അവളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു, അണുബാധ മൂലം അവള്‍ മരണത്തിന്‍റെ വക്കിലായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
ഗുരുതരമായ അവസ്ഥയില്‍ രണ്ട് മാസമായി മിറെല്ല ആശുപത്രിയില്‍ കഴിയുകയാണ്. സംഘാടകര്‍ അവളുടെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അവളുടെ അവസ്ഥ വളരെ മോശമാണ്. അവളെ എന്തിന് പൂട്ടിയിട്ടു എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല.
എന്നാല്‍, ആരോഗ്യവതിയായ ഈ പതിനഞ്ചുകാരിയെ എന്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അടച്ചിട്ടു എന്ന കാര്യത്തില്‍ സത്യം പുറത്തുവരണം. ഒരു മുറിയില്‍ ഇത്രയും കാലം കഴിയുക എന്നത് സങ്കല്പിക്കാന്‍ പോലും സാധിക്കില്ല- എന്നും സംഘാടകര്‍ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: