ഗാസ: ഇസ്രയേൽ സേന പിൻമാറി തുടങ്ങിയതിനു പിന്നാലെ ഗാസയിൽ ആഭ്യന്തര കലാപം. ഹമാസ് സുരക്ഷാ സേനയും ഗോത്ര വർഗത്തിൽപെട്ടവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ0 ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ആദ്യമായിട്ടാണ് ഇത്ര വലിയ സംഘർഷം ഉടലെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോര്‍ദ്ദാനിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികര്‍ ഗോത്ര അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തരമന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്നാണ ബിബിസി അടക്കമുള്ള അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേര്‍ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. തെക്കന്‍ ഗാസാ സിറ്റിയിലെ ടെല്‍ അല്‍ ഹവാ മേഖലയില്‍ വച്ചാണ് വെടിവയ്പുണ്ടായത്.
ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങള്‍ ഇരച്ചെത്തിയെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോവേണ്ടി വന്ന നിരവധി പേര്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇത്തവണ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നല്ല രക്ഷപ്പെടേണ്ടി വരുന്നത് മറിച്ച് സ്വന്തം ആളുകളുടെ ആക്രമണത്തില്‍ നിന്നാണ് ദൃക്‌സാക്ഷികളിലൊരാള്‍ ബിബിസിയോട് പ്രതികരിച്ചത്. ഗാസയിലെ ശക്തമായ ഗോത്രങ്ങളിലൊന്നാണ് ഡഗ്മഷ് ഗോത്രം. ഈ ഗോത്രവുമായി ഹമാസിന് ഏറെക്കാലത്തെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ആയുധധാരികളായ ഗോത്ര അംഗങ്ങളുമായി നേരത്തെയും പല തവണ ഹമാസ് സുരക്ഷാ സേന ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണ പൂനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലുണ്ടായ അക്രമം ആയാണ് സംഭവത്തേക്കുറിച്ച് ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത്.
ജോര്‍ദ്ദാനിയന്‍ ആശുപത്രിയായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ഡഗ്മഷ് ഗോത്രാംഗങ്ങള്‍ അഭയം തേടിയിരുന്നതെന്നും ഇവിടേക്ക് ഹമാസ് ആക്രമണം നടന്നുവെന്നുമാണ് ഡഗ്മഷ് ഗോത്രം ആരോപിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ സബ്ര മേഖലയിലെ ഗോത്രാംഗങ്ങളുടെ താമസ സ്ഥലങ്ങള്‍ പൂര്‍ണമായി തകര്‍ന്നതോടെയാണ് മുന്‍ ആശുപത്രി കെട്ടിടത്തില്‍ അഭയം തേടിയതെന്നാണ് ഡഗ്മഷ് ഗോത്രം വിശദമാക്കുന്നത്.
പുതിയ താവളം രൂപീകരിക്കാനായി ഗോത്രാംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഗോത്രത്തിലെ മുതിര്‍ന്നവര്‍ ആരോപിര്രുന്നത്. ഇസ്രയേല്‍ സേന പിന്മാറ്റം തുടങ്ങിയതിന് പിന്നാലെ 7000ത്തിലേറെ സൈനികരെയാണ് ഹമാസ് അധികാര പുനസ്ഥാപിക്കലിനായി ഗാസയില്‍ വിന്യസിച്ചിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
നവ്യനായരെ കടന്നു പിടിക്കാൻ ശ്രമം
കൊച്ചി: സിനിമാ പ്രോമോഷൻ പരിപാടിക്കിടെ നടി കാവ്യ മാധവനോട് മോശമായി പെരുമാറാൻ ശ്രമിച്ച വീഡിയോ പുറത്ത്. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നവ്യ കോഴിക്കോടെത്തിയത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രമോഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും കോഴിക്കോട് എത്തിയതിന്‍റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.
തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.
Post A Comment: