ടെൽഅവീവ്: ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യവുമായി ഇസ്രയേൽ ആരംഭിച്ച കരയുദ്ധത്തിൽ വിറങ്ങലിച്ച് ഗാസ. ഗാസ സിറ്റിയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം നഗരത്തിന്‍റെ മുക്കാൽ പങ്കിന്‍റെയും നിയന്ത്രണം ഏറ്റെടുത്തു.
ഗാസ സിറ്റിയില്‍ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നെന്നാണ് വിവരം. ഇന്നലെ മാത്രം നൂറിലേറെപേര്‍ നഗരത്തില്‍ കൊല്ലപ്പെട്ടു. സൈന്യം ആക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുകയാണ്.
ഹമാസ് തടവിലാക്കിയിരിക്കുന്ന ഇസ്രയേൽ പൗരൻമാരെ വിട്ടുകിട്ടുക, ഹമാസിനെ ഉൻമൂലനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇസ്രയേലിന്‍റെ കരയുദ്ധം. ഇപ്പോഴും 3000 ത്തോളം ഹമാസ് പോരാളികൾ ഇവിടെയുണ്ടെന്നാണ് ഇസ്രയേലിന്‍റെ വാദം.
ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികര്‍ ധീരമായി പോരാടുകയാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Join Our Whats App group
Post A Comment: