www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയസായാലും പ്രണയിക്കു.. ഹൃദയാഘാതം പോലും മാറി നിൽക്കും

Share it:

കൊച്ചി: ജീവിത ശൈലീ രോഗങ്ങളുടെ മുഖ്യ കാരണം മാനസിക സമ്മർദവും കൂടിയാണ്. തിരക്കിട്ട ജോലികളും മറ്റും ഉയർത്തുന്ന സമ്മർദം പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഹൃദയാഘാതത്തിനു വരെ ഇത്തരം രോഗങ്ങൾ കാരണമാകാറുമുണ്ട്. പലപ്പോഴും സമ്മർദം ഇറക്കി വയ്ക്കാൻ ആൾ ഇല്ലാതെ വരുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണവും. 

മാനസിക സമ്മർദ്ദത്തിന് ഇടയാക്കുന്ന വിഷയങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് സമ്മർദ്ദം കുറയാൻ സഹായിക്കും. ഇതിനായി നല്ലൊരു മരുന്നാണ് പ്രണയമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രണയിക്കുന്നത് ആയുസ് വർധിപ്പിക്കുമെന്ന പഴമൊഴി യാഥാർഥ്യമാണെന്നു തെളിയിക്കുന്നതാണ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍റർ നടത്തിയ പഠനം. ബിഹേവിയറൽ മെഡിസിൻ വാർഷികത്തിൽ പ്രസിദ്ധികരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ പ്രണയം സഹായിക്കുമെന്ന് നിങ്ങൾക്കും. സ്നേഹിക്കാൻ ആരെയെങ്കിലും കണ്ടെത്തുന്നത് ഹൃദയാഘാതം പോലെ അകാല മരണത്തിന് കാരണമാകുന്ന അസുഖങ്ങളിൽ നിന്ന് നിങ്ങളെ അകറ്റിനിർത്തും. വിവാഹിതരായവർ അകാലത്തിൽ മരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തുകൊണ്ട് ശരിയാണെന്ന് ഗവേഷകർക്ക് ഇപ്പോഴും ഉറപ്പില്ലെങ്കിലും പങ്കാളിയുണ്ടാകുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും പിന്തുണയുടെ ഉറവിടം നൽകുന്നതിനും സഹായിക്കുന്നുവത്രേ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Health

Post A Comment: