www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോസ്റ്റൽ മുറിയിലെ പ്രസവം; സഹോദരിയെ പുറത്താക്കിയ ശേഷം മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്

Share it:

ഇടുക്കി: അവിവാഹിതയായ സ്വകാര്യ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന റിപ്പോർട്ട് വന്നതോടെ ആശുപത്രിയിൽ കഴിയുന്ന യുവതിയെ ചോദ്യം ചെയ്യാൻ തയാറെടുക്കുകയാണ് പൊലീസ്. കുഞ്ഞിന്‍റെ തലയിലേറ്റ മുറിവും മരണകാരണമായിട്ടുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചന നൽകുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. പ്രസവ സമയം ഹോസ്റ്റൽ മുറിയിൽ നടന്ന സംഭവങ്ങൾ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ അവ്യക്തയുള്ളത്. 



കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൂത്ത സഹോദരിക്കൊപ്പമാണ് യുവതി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സഹോദരിക്കോ, ഹോസ്റ്റലിലെ മറ്റുള്ളവർക്കോ, യുവതി ജോലി ചെയ്‌തിരുന്ന ബാങ്കിലെ ജീവനക്കാർക്കോ ഇവർ ഗർഭണിയാണെന്ന വിവരം അറിയില്ലായിരുന്നു. വെള്ളിയാഴ്ച്ച പ്രസവ വേദന തുടങ്ങിയതോടെ യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്ക് മരുന്നു വാങ്ങാൻ പറഞ്ഞു വിട്ടു. പിന്നീട് യുവതി തന്നെയാണ് ബന്ധുക്കളെയും ഹോസ്റ്റൽ അധികൃതരെയും വിളിച്ച് താൻ കുഞ്ഞിന് ജൻമം നൽകിയ വിവരം അറിയിക്കുന്നത്. 

സംഭവം അറിഞ്ഞ് ഇവർ മുറിയിലെത്തിയപ്പോഴേക്കും കഞ്ഞ് മരിച്ച നിലയിലായിരുന്നു. എന്നാൽ മൂത്ത സഹോദരി മുറിക്ക് പുറത്തു പോയതിനു ശേഷം ഹോസ്റ്റൽ മുറിയിൽ നടന്ന കാര്യങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. പ്രസവ ശേഷം എങ്ങനെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളിൽ പ്രധാനം. ഇതിനായി യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇന്നലെ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പൊലീസ് കണ്ടിരുന്നെങ്കിലും പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടാൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളിൽ വ്യക്ത വരുമെന്നാണ് പൊലീസ് കരുതുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

(പ്രൈംടൈം വാർത്തകൾ ചിലർ തലക്കെട്ടു പോലും മാറ്റാതെ കോപ്പി ചെയ്‌ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടി സ്വീകരിക്കുന്നതാണ്. വിവരങ്ങൾ https://www.superprimetime.com/p/privacy-policy.html

Share it:

Crime

Idukki

Post A Comment: