www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കലക്ഷൻ ഏജന്‍റിനു കോവിഡ്; വാഗമണ്ണിൽ 20 കടകൾ അടപ്പിച്ചു

Share it:

വാഗമൺ: സ്വകാര്യ ചിട്ടി കമ്പനിയുടെ കലക്ഷൻ ഏജന്‍റിനു കോവിഡ് കണ്ടെത്തിയതിനു പിന്നാലെ വാഗമണ്ണിലെ 20 കടകൾ അടപ്പിച്ചു. ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനിയുടെ കലക്ഷൻ ഏജന്‍റിനാണ് കോവിഡ് സ്ഥിരികരിച്ചത്. വാഗമൺ ടൗണിൽ ഇയാൾ കഴിഞ്ഞ ദിവസം പിരിവിന് എത്തിയിരുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് അടിയന്തിര നടപടി സ്വീകരിച്ചത്. 

ഇയാൾ സന്ദർശനം നടത്തിയ കടകളാണ് അടിയന്തിരമായി അടപ്പിച്ചത്. ഈ സ്ഥാപനങ്ങൾ അണുമുക്തമാക്കിയ ശേഷമായിരിക്കും തുറന്നു പ്രവർത്തിക്കുക. ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അടച്ചിട്ടത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയാൽ ആന്‍റിജൻ പരിശോധന ഉൾപ്പെടെ നടത്തും. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: