www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുറവില്ലാതെ കോവിഡ് വ്യാപനം; 18 ലക്ഷം കടന്ന് രോഗികൾ

Share it:
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കോവിഡ് 19  സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി ഉയർന്നു. 771 മരണങ്ങൾ കൂടി പുത്തുതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇത് വരെ 38,135 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 11,86,203 പേർ രോഗമുക്തർ ആണെന്നും കേന്ദ്ര സർ‍ക്കാരിന്‍റെ രാവിലത്തെ കോവിഡ് റിലീസിൽ പറയുന്നു. നിലവിൽ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രാപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ആകെ രോഗബാധിതർ എഴുപത്തിയയ്യായിരം കടന്നു. ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്‌തികരമാണ്. മന്ത്രിയുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

National

Post A Comment: