www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1850) Idukki (1787) Mostreaded (1616) Crime (1410) National (1209) Entertainment (840) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (88) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

big offer.. Water Filter for Tap

big offer..  Water Filter for Tap
Hard Water Filter for Tap | for Borewell/Tanker Water

ഹെൽമറ്റില്ലാതെ ബൈക്കിൽ ഓംശാന്തി ഓശാന കളിച്ച യുവതിക്ക് എട്ടിന്‍റെ പണി; ലൈസൻസ് പോയതിനു പിന്നാലെ 20,500 രൂപ പിഴയും

Share it:

ഓംശാന്തി ഓശാന മോഡലിൽ ബൈക്കിൽ ചെത്തി നടന്ന യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിനു പുറമേ ഗിയർ ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലാതിരുന്നതും യുവതിക്ക് വിനയായി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റില്ലാതെ മാസ്‌ക് അണിഞ്ഞ് ചെത്തി നടക്കുന്നതായിരുന്നു വീഡിയോ. തുടർന്ന് സോഷ്യൽ മീഡിയയിൽ വിമർശനം വർധിച്ചതോടെ മോട്ടർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. 


പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്‌തു. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. എൻഫോഴ്സ്മെന്‍റ് ആർടിഒ ഡി. മഹേഷാണ് അന്വേഷണത്തിനു നിർദേശിച്ചത്.  എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Viral

Post A Comment: