www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റർ മുറിയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

Share it:

ഇടുക്കി: വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി കുഞ്ഞിനു ജൻമം നൽകി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നഗരത്തിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയാണ് ഹോസ്റ്റൽ മുറിയിൽ പ്രസവിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 



പ്രസവിക്കുമ്പോൾ മരിച്ച നിലയിലായിരുന്നു കുട്ടിയെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. കട്ടപ്പന നഗരത്തിലെ ഒരു ബാങ്കിലെ ജീവനക്കാരിയാണ് യുവതി. സംഭവത്തിൽ കേസെടുത്ത കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. ഇതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്‌തികരണാണ്. (നിങ്ങൾ വായിക്കുന്നത് പ്രൈംടൈം ന്യൂസ്)

Also Read: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകം

യുവതി ഗർഭിണിയായിരുന്നുവെന്ന വിവരം ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്നവർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അബോർഷനായി ശ്രമിച്ചിരുന്നതായും വൈകിപോയതിനാൽ ഇതിനു സാധിച്ചില്ലെന്നും വിവരമുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ഹോസ്റ്റൽ മുറിയിൽ പ്രസവ വേദനയുണ്ടായ യുവതി ഇവിടെ തന്നെ പ്രസവിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങളും കട്ടപ്പന പൊലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Trending

Post A Comment: