www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഞ്ഞുപെയ്യുന്നൊരു കാലം വീഡിയോ റിലീസ് ചെയ്‌തു

Share it:

കൊച്ചി: വിരൽ നൃത്തത്തിലൂടെ ശ്രദ്ധേയനായ കോറിയോഗ്രാഫർ ഇംത്തിയാസ് അബൂബക്കറും കുള്ളന്‍റെ ഭാര്യയിലൂടെ ശ്രദ്ധേയനായ ജിനു ബെന്നും ഒന്നിക്കുന്ന മഞ്ഞുപെയ്യുന്നൊരു കാലം മ്യൂസിക് വീഡിയോ റിലീസ് ചെയ്‌തു. അവനീർ ടെക്‌നോളജിയുടെ നിർമ്മാണ സംരംഭമാണ് മഞ്ഞു  പെയ്യുന്നൊരു കാലം. മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്‍റണി വർഗീസ്, ഗോപി സുന്ദർ എന്നീ ചലച്ചിത്ര പ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ റിലീസ്  ചെയ്‌തത്. 

അമൽ നീരദ് ഒരുക്കിയ കുള്ളന്‍റെ ഭാര്യയിലെ നായകൻ ജിനു ബെൻ, വ്യത്യസ്തമായ  വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ  നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ എന്നിവരാണ് വീഡിയോയിലെ പ്രധാന താരങ്ങൾ. അഞ്ചു സുന്ദരികളിലെ കുള്ളന്‍റെ ഭാര്യ എന്ന സിനിമയ്ക്ക് ശേഷം ജിനു ബെൻ അഭിനയിക്കുന്ന മ്യൂസിക് വീഡിയോ കൂടിയാണിത്.  

കേരളത്തിലെ പ്രശസ്‌ത പ്രൊഡക്ഷൻ കമ്പനികളായ അൻവർ റഷീദ് എന്‍റർടൈൻമെന്‍റ്,  ഒ.പി.എം, ഫ്രൈഡേ ഫിലിംസ്,  ഗുഡ് വിൽ എന്റർടൈൻമെന്‍റ് എന്നിവരുടെയും നിരവധി ആർട്ടിസ്റ്റുകളുടെയും  ഡിജിറ്റൽ പാർട്ണർ ആയ  അവനീർ  ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസൻ ആണ് മഞ്ഞു പെയ്യുന്നൊരു കാലം നിർമിച്ചിരിക്കുന്നത്. 

രണ്ട് കാലഘട്ടത്തിലൂടെ കഥപറയുന്ന ഈ മ്യൂസിക്ക് വീഡിയോയിൽ പ്രണയത്തിനും അതേപോലെ തന്നെ കുടുംബ ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്നു.  ഇംത്തിയാസ് അബൂബക്കറാണ് ഈ മ്യൂസിക്ക് വിഡീയോയുടെ  സംവിധാനവും കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്.  

നാടൻ പാട്ടിന്‍റെ തനിമയുള്ള ഈ ഗാനത്തിന്‍റെ പിന്നിൽ ഭാഗ്യരാജ് എന്ന കലാകാരനാണ്. ഭാഗ്യരാജ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സുനിൽ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണൻ, ഇഷിക എന്നിവർ ചേർന്നാണ്. ഷണ്മുഖൻ എസ്.വിയാണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം നൽകിയത് ചലച്ചിത്ര  സംഗീത സംവിധായകനായ സിബു സുകുമാരനാണ്. 

മേക്കപ്പ്: അബ്ദുൽ സലാം, സത്യ നാരായണൻ. കോസ്റ്റുംസ്: ജോമോൻ ജോൺസൻ, കലാസംവിധാനം: അജയ് ആർ.എൽ.വി, പ്രശാന്ത് തൃക്കളത്തൂർ, മനോജ്‌ വളയൻചിറങ്ങര, കളറിസ്റ്റ് സെൽവിൻ വർഗീസ് (മാഗസിൻ കളർ), ക്യാമറ അസോസിയേറ്റ്: അഖിൽ കൃഷ്‌ണ, ക്യാമറ അസിസ്റ്റന്‍റ്: നൂറുദീൻ, പ്രോഗ്രാം കോഓർഡിനേറ്റർ: സഹദ് ഉസ്‌മാൻ, റെക്കോർഡിങ്: ലാൽ കൃഷ്‌ണ, മിക്‌സിങ് ആൻഡ് മാസ്റ്ററിങ്: മുഹമ്മദ്‌ ഇല്യാസ്, സ്റ്റുഡിയോ: സപ്ത റിക്കോർഡ്‌സ്, കെ.ടി.എസ് മീഡിയ, പി.ആർ.ഒ: ജിഷ്ണു ലക്ഷ്മൺ, ടൈറ്റിൽസ്: അനീഷ് ലെനിൻ, ഡിസൈൻസ്: സജേഷ് പാലായ്, സുനീർ മുഹമ്മദ്‌, സ്പെഷ്യൽ താങ്ക്സ്: അൻഷാദ് അസീസ്, സജിത്ത് പി.വൈ, അൻവർ സാദത്ത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..


Share it:

Entertainment

shortfilm

Post A Comment: