www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുള്ളിത്തിമിർത്ത് അഞ്ചുരുളി ടണൽ മുഖം; സഞ്ചാരികൾക്ക് വിലക്ക്

anjuruli-water-falls
Share it:
anjuruli-water-falls\
ഇടുക്കി: തിമിർത്തു പെയ്യുന്ന മഴയിൽ അതി മനോഹരിയായി അഞ്ചുരുളി ടണൽ മുഖം. ഇരട്ടയാര്‍ ഡാമില്‍ നിന്നും വെള്ളം എത്തിക്കുന്ന ടണല്‍ നിറഞ്ഞതോടെ വെള്ളം കുതിച്ചു ചാടുകയാണ്. വശ്യ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ഇവിടെ. ടണലിലുടെ ഒഴുകി എത്തുന്ന വെള്ളം 50 അടിയോളം താഴോട്ട് പതിച്ചാണ് അഞ്ചുരുളി ജലാശയത്തില്‍ എത്തുന്നത്. സാധാരണയായി നേരിയ നീരൊഴുക്ക് മാത്രമാണ് ഇതിലൂടെ ഉണ്ടാകുക. 



എന്നാൽ മഴ ശക്തമായതോടെ ടണലിൽ നിന്നും വെള്ളം കുതിച്ചെത്തുകയാണ്. ഇതോടെ പ്രദേശത്ത് മത്സ്യബന്ധനവും സജീവമായി. അതേസമയം ടണലിന്‍റെ സമീപ പ്രദേശം മണ്ണിടിച്ചില്‍ ഭീതിയിലാണ്. മണ്‍തിട്ടകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. അപകട സധ്യത മുന്നില്‍ കണ്ട് അഞ്ചുരുളിയിലേക്കുള്ള സഞ്ചാരികളുടെ കടന്നുവരവിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണില്‍ കാലവര്‍ഷം ആരംഭിച്ചെങ്കിലും ഇരട്ടയാര്‍ ഡാമിലോ ഡാമിലേക്ക് ഒഴുകി എത്തുന്ന കൈവഴികളായ ആറുകളിലും നീരൊഴുക്ക് കുറവായിരുന്നു. കല്ലാര്‍ അണക്കെട്ടില്‍ നിന്നും ഇരട്ടയാര്‍ അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന വലിയ തോവാള മന്നാക്കുടി തുരംഗ മുഖത്ത് ശക്തമായ ജലപ്രവാഹമാണ് ഇപ്പോള്‍. 

കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിഞ്ഞ് തുരംഗ മുഖത്ത് വലിയ പാറക്ഷണങ്ങള്‍ വീണ് തുരംഗം അടഞ്ഞിരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് തരംഗമുഖത്ത് വീണ പാറകഷണങ്ങള്‍ പൊട്ടിച്ച് നീക്കിയത്. ഇതോടെ ടണലില്‍ നിന്ന് ഇരട്ടയാര്‍ ഡാമിലേക്കുള്ള വെള്ളമൊഴുക്കും സുഗമമായി. ഇതോടൊപ്പം ഇരട്ടയാര്‍ ഡാമില്‍ നിന്ന് അഞ്ചുരുളി ടണല്‍ വഴി ഇടുക്കി ഡാമിലേക്കുള്ള വെള്ളമൊഴുക്കും ഗക്തമാകുകയായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Travel

Post A Comment: