ജോധ്പൂർ: അഭയാർഥി കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ അഭയാർഥി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ ലോഡ്‌ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കുടുംബത്തിലെ ഒരാളെ ജീവനോടെ കണ്ടെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഒരു ധാരണയും ഇല്ലെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ശനിയാഴ്‌ച്ച രാത്രിയോടെയാകാം മരണങ്ങൾ നടന്നതെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് സൂപ്രണ്ടന്‍റ് രാഹുൽ ഭരത് അറിയിച്ചത്. മരണകാരണം എന്താണെന്ന് ഇപ്പോൾ കൃത്യമായി പറയാനാവില്ല. ഏതോ രാസവസ്‌തു ഉള്ളിൽച്ചെന്നാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ ഒരുതരം രാസവസ്തുവിന്‍റെ ഗന്ധം നിറഞ്ഞു നിന്നിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഹൈന്ദവ കുടുംബം ഭിൽ സമുദായത്തിൽ ഉൾപ്പെട്ടവരാണ്. ഇവിടെ ഭൂമി വാടകയ്ക്കെടുത്ത് കൃഷി ചെയ്‌തുവരികയായിരുന്നു. മരണപ്പെട്ടവരുടെ ശരീരത്തിൽ പരിക്കുകൾ ഒന്നും തന്നെയില്ലെന്നും പ്രഥമദൃഷ്ട്യ സംശയിക്കേണ്ട സാഹചര്യം ഒന്നുമില്ലെന്നും തന്നെയാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയെന്നും എസ്പി അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: