www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ സബ്‌രജിസ്ട്രാർക്കെതിരെ നടപടി; പിതൃത്വം ഏറ്റെടുക്കാൻ സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ല്

Share it:

തൊടുപുഴ: കട്ടപ്പനയിൽ അർബുദ രോഗിയോട് ക്രൂരത കാട്ടിയ സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾ. സംഭവത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന സോഷ്യൽ മീഡിയാ പ്രഹസനങ്ങളാണ് ഹൈറേഞ്ചിൽ ചൂടേറിയ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഭൂമിയുടെ രജിസ്ട്രേഷൻ ആവിശ്യങ്ങൾക്ക് ആംബുലൻസിലെത്തിയ ക്യാൻസർ രോഗിയെ മൂന്നാം നിലയിലെ തന്‍റെ സീറ്റിനടുത്ത് എത്തിക്കണമെന്നായിരുന്നു കട്ടപ്പനയിലെ സബ് രജിസ്ട്രാറുടെ വാശി. 

കരുണാശേരി പഞ്ചായത്ത് ഓഫിസിലെ ഡ്രൈവറും കട്ടപ്പന സ്വദേശിയുമായ സുനീഷ് ജോസഫിനോടാണ് ഇത്തരത്തിൽ മനുഷ്യത്വരഹിതമായ പെരുമാറ്റമുണ്ടായത്. സംഭവത്തിനു പിന്നാലെ സുനീഷ് മരിച്ചതോടെ വിഷയം സമൂഹ മാധ്യമങ്ങളിലുടെ ശ്രദ്ധ നേടി. ഇതിനിടെ വിഷയത്തിൽ ചിലർ മന്ത്രിക്ക് പരാതി നൽകുകയും ചെയ്‌തു. ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം വാർത്ത വന്നതിനു പിന്നാലെ മന്ത്രി ജി. സുധാകരൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. 

അനാവശ്യ വാശി കാണിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്‌തുകൊണ്ട് മന്ത്രി ഉത്തരവും ഇറക്കി. എന്നാൽ ഇതിനു പിന്നാലെയാണ് കട്ടപ്പനയിലെ വിവാദങ്ങൾക്ക് തുടക്കമായത്. മന്ത്രിക്ക് പരാതി ‍അയച്ചത് തങ്ങളാണെന്നും വിഷയം ഉയർത്തികൊണ്ട് വന്നവരാണെന്നും പറഞ്ഞ് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. കട്ടപ്പനയിലെ പൊതു രംഗത്ത് സജീവമായ വ്യക്തിയാണ് ആദ്യം ഇക്കാര്യത്തിൽ അവകാശ വാദവുമായെത്തിയത്. 

ഇതിനു പിന്നാലെ ചില സംഘടനകളും വ്യക്തികളും തങ്ങളാണ് വിഷയം പുറത്തുകൊണ്ടുവന്നതെന്നും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത് തെന്നുമുള്ള അവകാശവാദവുമായെത്തി. ഇതോടെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് പുതിയ വിവാദങ്ങൾക്ക് ചൂടു പിടിക്കുകയായിരുന്നു. ചില രാഷ്ട്രീയ നേതാക്കളും ഇതിനിടെ സംഭവത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ രംഗത്തെത്തിയതെന്നതാണ് ഏറെ രസകരം. അതേസമയം ആരുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് അനുസരിച്ചാണ് നടപടിയെടുത്തതെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ സബ് രജിസ്ട്രാർ ഓഫീസ് താഴത്തെ നിലയിലാക്കാനും ചില കോണുകളിൽ നിന്നും ശ്രമം തുടങ്ങിയിട്ടുണ്ട്.

സംഭവത്തിൽ സബ് രജിസ്ട്രാർക്കെതിരെ നടപടിയെടുത്ത കാര്യം വ്യക്തമാക്കി മന്ത്രി ജി. സുധാകരൻ ഫെയ്‌സ് ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ 

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌തു.

കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.

കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാപുരം പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻൻഡ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. 

വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.
വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്‍റെ അനുതാപത്തിന്‍റെ ചക്രവാളം കൂടി കാണാൻ Interpretation of Legislation അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

Trending

Post A Comment: