കൊച്ചി: ബന്ധുവീട്ടിൽ താമസിച്ചിരുന്ന 14കാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. കൊച്ചി മഞ്ഞുമ്മലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നരിക്കുന്നത്. സംഭവത്തിൽ മൂന്നു പ്രതികൾ ഉത്തർപ്രദേശിലേക്ക് കടന്നതായും പൊലീസിനു വിവരം ലഭിച്ചു. ഇതോടെ അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവർ പിടിയിലായിട്ടുണ്ട്. മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.
തൊഴിലാളികൾ പെൺകുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലായിരു ആദ്യ ബലാത്സംഗം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ജോലി സംബന്ധമായി പെൺകുട്ടിയുടെ മാതാപിതാക്കൾ ഡെൽഹിയിലായിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്.
കുട്ടിയുടെ അയൽവാസികളായ ഇവർ ഇവരുടെ മുറിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ജൂലൈ 30ന് ഇടപ്പള്ളിയിൽ വച്ചും, ഓഗസ്റ്റിൽ കുന്നുംപുറത്ത്വച്ചും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി. ബന്ധുക്കളുടെ പരാതിയിൽ ഏലൂർ പൊലീസ് കേസ് എടുത്തു. അസിസ്റ്റന്‍റ് പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് യുപി സ്വദേശികളായ ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ് എന്നിവർ അറസ്റ്റിലായത്. നാടുവിട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കി. കൗൺസിലിങ്ങിലാണ് നടുക്കുന്ന പീഡന കഥ പുറത്തു വന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: