www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1833) Idukki (1778) Mostreaded (1616) Crime (1391) National (1203) Entertainment (833) world (430) Viral (426) Video (353) Health (200) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശരീരവേദനയും ക്ഷീണവും; അമിത്‌ഷായെ എംയിംസിൽ പ്രവേശിപ്പിച്ചു

Share it:

ന്യൂഡെൽഹി: കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. കൊവിഡാനന്തരചികിത്സയുടെ ഭാഗമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 

കഴിഞ്ഞ മൂന്ന് നാല് ദിവസമായി അമിത് ഷാ ക്ഷീണവും ദേഹത്താകെ വേദനയുമുണ്ടെന്ന് പറഞ്ഞിരുന്നു. നിലവിൽ അദ്ദേഹം കൊവിഡ് മുക്തനാണ്. എയിംസ് കൊവിഡ് കെയർ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരം തന്നെയാണ്. 

അദ്ദേഹം ആശുപത്രിയിൽ നിന്ന് തന്നെ ജോലി ചെയ്യുന്നുണ്ടെന്നും വാർത്താകുറിപ്പിൽ പറയുന്നു. 55-കാരനായ അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയത്. വീട്ടിലിരുന്നും അദ്ദേഹം ചില ഫയലുകൾ നോക്കിയിരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: