www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിസ്‌മയമൊരുക്കാൻ ഇംതിയാസ് അബൂബക്കറും ജിനു ബെന്നും; മഞ്ഞുപെയ്യുന്ന കാലത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി

Share it:
കൊച്ചി: ശ്രദ്ധനേടിയ കുള്ളന്‍റെ ഭാര്യക്ക് ശേഷം ജിനുബെൻ കേന്ദ്ര കഥാപാത്രമായെത്തുന്ന  മഞ്ഞുപെയ്യുന്നൊരു കാലം  മ്യൂസിക്കൽ വീഡിയോയുടെ പോസ്റ്റർ റിലീസ് കൊച്ചിയിൽ നടന്നു. നവ മാധ്യമങ്ങളിലായി പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് പോസ്റ്റർ ഷെയർ ചെയ്‌തത്. വിരൽ നൃത്തത്തിലൂടെ വിസ്‌മയം തീർത്ത ഇംത്തിയാസ്‌ അബൂബക്കറാണ് മ്യൂസിക്കൽ വീഡിയോയുടെ കൊറിയോഗ്രഫിയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  



കേരളത്തിലെ പ്രശസ്‌ത പ്രൊഡക്ഷൻ കമ്പനികളായ അൻവർ റഷീദ് എന്‍റർടൈൻമെന്‍റ്, ഒപിഎം, ഫ്രൈഡേ ഫിലിംസ്, ഗുഡ് വില്ല് എന്‍റർടൈൻമെന്‍റ്, എന്നിവയുടെയും നിരവധി  ആർട്ടിസ്റ്റുകളുടെയും ഡിജിറ്റൽ പാർട്ണർ ആയ അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസനാണ് വീഡിയോ പ്രൊഡ്യൂസ് ചെയ്‌തിരിക്കുന്നത്. എട്ട് വ്യത്യസ്ത ട്രാക്കുകളിലായി ചെയ്‌തിരിക്കുന്ന "മഞ്ഞുപെയ്യുന്നൊരു കാലം  എന്ന ഈ ആൽബം ഇപ്പോൾ എല്ലാ സ്ട്രീമിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാണ്. 

ഛായാഗ്രഹണം-എസ്.വി. ഷണ്മുഖൻ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അയൂബ് ഖാൻ ആണ് . കോസ്റ്റ്യും  ജോമോൻ ജോൺസൻ. ജിനു ബെന്നിനു പുറമെ നന്ദു പൊതുവാൾ, ഡൈന ജോയ്, നന്ദന നായർ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ വീഡിയോ ഓണം റിലീസ് ആയി ഓഗസ്റ്റ് 27നു അവനീർ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

shortfilm

Post A Comment: