www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഹൻലാലിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ആദ്യം കാണുന്നത് അമ്മയെ

Share it:

കൊച്ചി: അമ്മയെ കാണാൻ കൊച്ചിയിലെത്തിയ നടൻ മോഹലാലിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന താരത്തിന്‍റെ പരിശോധന ഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ക്വാറന്‍റീൻ കാലാവധി കഴിഞ്ഞ് കോവിഡ് നെഗറ്റീവ് ആയതോടെ കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. ചാനലുകളിലെ ഓണം പരിപാടികളുടെ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. 

പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ ഏഴിനു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും. നാലുമാസത്തിന് ശേഷമാണ് ചെന്നൈയിൽ നിന്ന് ജൂലൈ 20ഓടെ മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. കാറിൽ ഡ്രൈവർക്കൊപ്പം റോഡ് മാർഗമായിരുന്നു മോഹൻലാൽ കൊച്ചിയിലെത്തിയത്. 

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മോഹൻലാൽ ക്വാറന്‍റൈനിൽ കഴിഞ്ഞത്. തേവരയിലെ വീട്ടിൽ കഴിയുന്ന അമ്മയെ കാണുന്നതിനാണ് താരം കോവിഡ് ഭീതിക്കിടെ കേരളത്തിലേക്ക് എത്തിയത്. ഭാര്യ സുചിത്രയ്‌ക്കും മകൻ പ്രണവിനൊപ്പം ആയിരുന്നു താരത്തിന്‍റെ ലോക്ക് ഡൗൺ നാളുകൾ. താരത്തിന്‍റെ അറുപതാം പിറന്നാളും മകന്‍റെ ജന്മദിനവുമെല്ലാം ലോക്ക് ഡൗണിനിടെ ചെന്നൈയിലാണ് ആഘോഷിച്ചത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: